സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ബാല. താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു. വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
എലിസബത്ത് ഉദയനെയാണ് ബാല ജീവിതസഖിയാക്കിയത്. ബാലയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള വീഡിയോയുമായാണ് ശ്രീശാന്ത് എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ബാലയ്ക്കും ഭാര്യയ്ക്കും ആശംസ നേര്‍ന്നായിരുന്നു ആരാധകരെത്തിയത്. വിവാഹ ശേഷമുള്ള ഓണാഘോഷത്തിന്റെ വീഡിയോയുമായാണ് ബാല കഴിഞ്ഞ ദിവസം എത്തിയത്.
ബാലയ്ക്ക് സദ്യ വിളമ്പുന്ന ഭാര്യയെയായിരുന്നു വീഡിയോയില്‍ കണ്ടത്. ചേര്‍ന്നുനിന്ന് ഇരുവരും ചിത്രങ്ങള്‍ക്കും പോസ് ചെയ്തിരുന്നു. ഓണാശംസയ്‌ക്കൊപ്പമായി വിവാഹമംഗളാശാംസകളും ആരാധകര്‍ നേര്‍ന്നിരുന്നു. എന്നായിരുന്നു വിവാഹമെന്ന തരത്തിലുള്ള ചോദ്യങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ടായിരുന്നു. വീട്ടിലെ ടിവിയില്‍ കാണുന്ന യഥാര്‍ത്ഥ കാഴ്ചകളല്ല ജീവിതം എന്ന് പറയുന്നത്.
അത് വെച്ച് പറ്റിക്കുന്ന കുറേ പേരുണ്ട്. അതെല്ലാം മാറ്റിവെച്ച് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി പറയുന്നുവെന്ന് പറഞ്ഞുള്ള വീഡിയോയും ബാല പോസ്റ്റ് ചെയ്തിരുന്നു.