ബാലഭാസ്കർ തുടങ്ങിവെച്ച ഗാനം പൂർത്തിയാക്കി; ബിജിപാലും ശ്വേതയും : വീഡിയോ

കേരളക്കരയെ മുഴുവൻ ഞെട്ടിച്ച ആ മരണത്തിന് ശേഷം അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ‘വേളിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിലെ ‘യാത്രയിൽ താനെയായ്’ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം സംഗീത പ്രേമികൾ. ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു ബാലഭാസ്കറിന്റെ അപ്രതീക്ഷിത വേർപാട്.

സംഗീത സംവിധായകൻ ബിജിബാൽ ആണ് ബാലഭാസ്കറിന്റെ ഈ പാട്ട് പൂർത്തീകരിച്ചത്. അദ്ദേഹം പാടിയ ട്രാക്കുകളും പാട്ടിനെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് ബിജിബാൽ ഇത് പൂർത്തിയാക്കിയത്. ബാലഭാസ്കറിന്റെ 42 ആം ജന്മദിനത്തോട് അനുബന്ധിച്ച് ഈ പാട്ടിന്റെ മെയിൽ വേർഷൻ പുറത്തിറക്കിയിരുന്നു. ഇത് പാടിയത് ഷിബി മനിയേരി ആയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പുറത്തുവിട്ടിരിക്കുകയാണ് സംഗീത പ്രേമികൾ. ശ്വേതാ മോഹൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്ര താരം മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ ഗാനത്തിന് വരികൾ ഒരുക്കിയത് ജോയ് തമലം ആണ്.

Previous articleഞാൻ വളരെ കോൺഫിഡന്റ് ആയിരുന്നു, എട്ടാം മാസം വരെ നൃത്തം ചെയ്തു;
Next articleആമിർ ഖാനെ എടുത്തുയർത്തി ആരാധിക; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here