കുളി കഴിഞ്ഞ് ഇറങ്ങി വരുന്ന യുവതി. ബാത്ത് ടവൽ ചുറ്റി തലമുടി കെട്ടുമായി മാദകത്വം തുളുമ്പുന്ന നടത്തത്തോടെ പതിയ ക്യാമറക്കു മുന്നിലേക്ക് നടന്നു നീങ്ങുകയാണ്. കുറച്ച് നാളുകളായി ഇന്റർനെറ്റിനെ പിടിച്ചു കുലുക്കിയ വീഡിയോയാണിത്. ശാന്തിനാഥ് സുൽ അഥവാ ജസ്റ്റ് സുൽ എന്ന പേരിൽ വൈറൽ വിഡിയോകൾ സ്വയം നിർമ്മിച്ചു പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ എത്തിയത്.
മുംബൈയിൽ നിന്നുള്ള എഞ്ചിനീയർ ആണെങ്കിലും ഇൻസ്റ്റാഗ്രാമിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്‌സുമായി മുന്നേറുന്ന പ്രൊഫൈലിന്റെ ഉടമയാണിദ്ദേഹം. എഞ്ചിനീറിങ്ങിൽ തുടരവെയാണ് സുൽ വിഡിയോകൾ ചെയ്യുന്നത്. യുവതിയുടെ വീഡിയോ അവസാനം വരെ കണ്ട പ്രേക്ഷകർ ശെരിക്കും ഞെട്ടിയിരിക്കുകയാണ്.