ബസ് സ്റ്റാൻഡിൽ വെച്ചൊരു തകർപ്പൻ ഡാൻസുമായി അമൽ; വൈറലായി വീഡിയോ

യുവകലാകാരന്മാരുട രസകരമായ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമൽ ജോൺ എം ജെ എന്നയാൾ പങ്കുവെച്ച ഒരു ഡാൻസ് വിഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബസ് സ്റ്റാൻഡിൽ ജനമധ്യത്തിൽ വെച്ചാണ് അമൽ എന്നയാൾ നൃത്തച്ചുവടുകൾ വയ്ക്കുന്നത്. അതേസമയം വളരെ രസകരമായ രീതിയിലാണ് അമൽ ചുവടുകൾ വയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ കുറഞ്ഞ സമയത്തിനകം സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു.

പൊതു ഇടത്തിൽ നിന്നുകൊണ്ട് ഇത്രയും വ്യത്യസ്തമായ രീതിയിൽ തനിയെ നൃത്തം ചെയ്യുന്ന യുവാവിന് മുൻപിൽ നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. ദോസ്ത് എന്ന ചിത്രത്തിലെ ‘മാരിപ്രാവേ… മാടപ്രാവേ…മാറിൽ ചൂടുണ്ടോ..’ എന്ന ഗാനത്തിനാണ് അമൽ ചുവടുകൾ വയ്ക്കുന്നത്. വളരെ രസകരമായ രീതിയിലാണ് അമൽ ചുവടുകൾ വയ്ക്കുന്നത്. ബസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയും ബസ് സ്റ്റാൻഡിൽ വെച്ചുമൊക്കെയാണ് അമൽ നൃത്തം ചെയ്യുന്നത്.

അതേസമയം ഇതിന് മുൻപും അമലിന്റെ നൃത്ത വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് അമലിന്റെ നൃത്ത വിഡിയോകൾക്ക് ലഭിക്കുന്നത്. എന്തായാലും കുറഞ്ഞ മണിക്കൂറിനുള്ളിൽ തന്നെ സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു ഈ യുവാവിന്റെ വ്യത്യസ്ത സ്റ്റെപ്പുകളും നൃത്തവും.

Previous article“ബിഗ്ഗ്‌ബോസ്.. ദിൽഷയെ ഒന്ന് കാണിച്ച് തരുമോ ? ” കുറച്ചു ദിവസം ആയില്ലേ, മിസ്സ്‌ ചെയ്യുന്നു, സീക്രട്ട് റൂമിൽ നിന്നും റോബിൻ.!
Next articleനിങ്ങൾ ‘yes’ പറഞ്ഞാൽ ഒന്നും സംഭവിക്കില്ല; ‘no’ പറഞ്ഞാൽ അത് ചരിത്രമായേക്കാം.! വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here