ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ ആണ് സംഭവം നടന്നത്. ബസിൽ യാത്ര ചെയ്ത് സെലിബ്രിറ്റിയായ യുവതിക്ക് നേരെ ആണ് പീഡനശ്രമം ഉണ്ടായത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത വ്യക്തി കൂടിയായ യുവതിയെ ആണ് പരാതി നൽകിയത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിലായി.
തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ, മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. കാസർകോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആയി ബന്ധപ്പെട്ടാണ് യുവതി ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര തുടങ്ങിയത്. ഉറങ്ങുകയായിരുന്ന യുവതിയെ പുലർച്ചെ മൂന്നുമണിയോടെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. താഴത്തെ ബർത്തിലാണ് യുവതി കിടന്നിരുന്നത് നേരെ എതിർവശത്തുള്ള ബർത്തിൽ കിടന്നിരുന്ന മുനവ്വർ കൈനീട്ടി യുവതിയുടെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രികർ ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് തടിയൂരാൻ യുവാവ് ശ്രമിച്ചെങ്കിലും യുവതിയുടെ കാർക്കശ്യത്തോടെ രക്ഷിക്കാനുള്ള അയാളുടെ ശ്രമം വിലപ്പോവില്ല. ഇതോടെ യുവതിയുടെ നിർദേശപ്രകാരം ബസ് കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. യുവതി പോലീസിനു പരാതി എഴുതി നൽകി ഇതോടെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുതു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോൾ തന്നെ ബസ് ജീവനക്കാരും പോലീസും സഹകരിച്ചുയെന്നും പരാതിക്കാരിയായ യുവതി ഒരു വാർത്താ ചാനലിനോട് പറഞ്ഞു. കാസർകോട്ടേക്ക് പോകാനുള്ള നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നത് കൊണ്ടു യാത്രക്കാരുടെ സമ്മതത്തോടെ ബസ് പൊലീസ് വിട്ടയച്ചു എന്നാണ് വിവരം.