മലയാള സിനിമയിൽ താരങ്ങളുടെ മക്കളും എല്ലാവർക്കും ഏറെ പരിചിതമാണ്. അവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ സഹീവമാകാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും പ്രേക്ഷകർ മലയാള സിനിമയിലേക്ക് കാത്തിരിക്കുന്ന താരമാണ്. ഇരുവരുടെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ്. ടിക്ടോകിലൂടെ മീനാക്ഷി സജീവമായിരുന്നു.
മീനാക്ഷിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അതേപറ്റി മീനാക്ഷി പറയുന്നത് ഇങ്ങനെയാണ്. എന്റെ മേഖല അതല്ല. ഇപ്പോള്‍ മെഡിസിനു പഠിക്കുകയാണ് എന്നും എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പാഷന്‍ എന്താണെന്ന് എന്ന് തീരുമാനിക്കും. സോഷ്യല്‍ മീഡിയയിലൂടെ മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം വളരെ വിരളമായി മാത്രം പ്രേക്ഷകരിലേക്ക് എത്താറുള്ളു.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഫ്ലോറൽ ഡിസൈനിൽ ഉള്ള സൽവാർ ധരിച്ച് സുന്ദരിയായണ് മീനാക്ഷി ഫോട്ടോയിൽ. രശ്മി മുരളീധരൻ ഡിസൈൻ ചെയ്ത ഫ്ലോറൽ അനാർക്കലി ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകൾ ചിത്രം ലൈക് ചെയ്തു കഴിഞ്ഞു. ഈ വേഷത്തിൽ വളരെ സുന്ദരി ആയിട്ടുണ്ട് എന്നാണ് കമന്റുകൾ.