അപ്രതീക്ഷിതമായാണ് ബിഗ്ബോസ് സീസൺ 2 വിന് തിരശ്ശീല വീണത്. കൊറോണയെ തുടർന്ന് എല്ലായിടത്തും ഷൂട്ടിങ്ങുകൾ നിർത്തിയപ്പോൾ ബിഗ്ബോസിനും പൂട്ട് വീഴുകയായിരുന്നു. തുടർന്ന് പുറത്തെത്തിയ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവരും പരസ്പരം സന്തോഷവും സ്നേഹവുമൊക്കെ കൈമാറുന്നത് നാം കണ്ടതാണ്. അതിനിടെ ഷോയിലെ ശക്തയായ മത്സരാർത്ഥിയായിരുന്ന ആര്യയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബറാക്രമണവും ശക്തമായിരുന്നു. ഇതിനെതിരെ താരം രംഗത്തെത്തുകയും ചെയ്തിരുന്നു.
ഷോയിൽ വെച്ച് താരം പറഞ്ഞിരുന്ന ജാൻ ആരാണെന്നും ആ കക്ഷിയെ പറ്റിയുള്ള ചോദ്യവുമൊക്കെ ആരാധകർ ഉന്നയിച്ചിരുന്നു. അതോടൊപ്പം തന്നെ താരം സഹമത്സരാർത്ഥികളെ കുറിച്ചും വാചാലയായി. അങ്ങനെയാണ് ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന പരീക്കുട്ടിയെ പറ്റി വാചാലയായത്. പരീക്കുട്ടി സ്ട്രാറ്റജി വെച്ച് കളിക്കാനാണ് ബിഗ് ബോസിൽ എത്തിയതെന്നും എന്നാൽ സ്ട്രാറ്റജി പാളിയപ്പോഴാണ് പരീക്കുട്ടിക്ക് വീടു വിടേണ്ടി വന്നത് എന്നും അടക്കം താരത്തെ കുറിച്ചുള്ള മോശമായ പരാമർശമാണ് ആര്യയുടെ വാക്കുകളിൽ നിന്ന് പ്രേക്ഷകർ മനസിലാക്കിയത്. ഇതിനുള്ള മറുപടിക്കമൻ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പരീക്കുട്ടിയിപ്പോൾ. ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തു കൊണ്ടാണ് പരീക്കുട്ടി ആര്യയുടെ മേൽ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പരീക്കുട്ടിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിൻ്റെ പൂർണ രൂപം കാണാം.
ബിഗ്ബോസ് പ്രോഗ്രാമിൽ ഒരാളു പോലും പോസിറ്റീവ് ആയി സംസാരിക്കാത്ത ഒരേയൊരു കണ്ടസ്റ്റൻ്റ് ആരാണെന്ന് അറിയാമോയെന്നും മറ്റാരുമല്ല ആര്യ (ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തിരിക്കുന്നു) ആണെന്നും പരീക്കുട്ടി കുറിച്ചിരിക്കുന്നു. ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവൻ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷൻ വിട്ടുമാറാതെ പുലമ്പിത്തുടങ്ങിയെന്നും ഇനി ആര്യയുടെ തള്ളുകൾ ഇൻസ്റ്റാഗ്രാമിലും കാണാം, സന്തോഷമെന്നും പരീക്കുട്ടി ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. രജിത്ത് സാറിനെ തന്നിൽ നിന്നു അകറ്റാൻ നോക്കിയതും ആര്യ ആയിരുന്നുവെന്നും ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റൻ്റ് ആര്യ ആണെന്നും പരീക്കുട്ടി അഭിപ്രായപ്പെടുന്നു. കൊറോണ ടൈമിൽ ബിഗ്ബോസ് വിശേഷങ്ങൾ കാണാൻ സ്റ്റോറി നോക്കിയാൽ മതിയെന്നും ഫ്ലാറ്റ് വാങ്ങാൻ പോയിട്ട് ഫ്ലാറ്റായി വന്നതാണ് ആര്യയെന്നും വാവ സുരേഷിൻ്റെ അടുത്ത നോട്ടപ്പുള്ളി കൂടിയാണ് ആര്യയെന്നും പരീക്കുട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നു.
ബഡായി ബംഗ്ലാവിൽ പോയതിൻ്റെ ഹാങ്ങോവർ മാറാതെ അവിടെയും തള്ളു തന്നെ ആയിരുന്നെന്നും പരീക്കുട്ടി പറഞ്ഞിരിക്കുന്നു. എൻ്റെ സ്ട്രാറ്റജി ശരിയല്ലെന്ന്, ബിഗ്ബോസിൻ്റെ സ്ട്രാറ്റജി വരെ തെറ്റിപ്പോയി. രജിത് സാർ പോയതോടു കൂടെ ബിഗ്ബോസ് പൂട്ടിക്കെട്ടി. പിന്നെ കൊറോണ. രണ്ടു വൈറസുകൾ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മൾ കാണാൻ പോകുന്നത്. ഞാൻ ആണോ ആര്യ ആണോ ഫേക്ക് ആയി തോന്നിയത്? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ എന്നും പരീക്കുട്ടി കുറിച്ചിരിക്കുന്നു. സീനിയോരിറ്റി നോക്കി ആദ്യെ ഒന്നും പറഞ്ഞില്ല, പക്ഷേ ഇപ്പോൾ എല്ലാവരും ബിഗ്ബോസ് ഫെയിമാണ്. ബാക്കി എല്ലാവരും ഫേക്ക് ആര്യ ഒറിജിനൽ. രജിത് സർ ചലഞ്ച് ചെയ്ത പോലെ ബിഗ്ബോസിനെ ചലഞ്ച് ചെയ്ത് 3ജി ആയിപ്പോയി. പക്ഷേ തിരിച്ചു വന്നു നാട്ടിൽ ഫേസ്ബുക്ക് ഇൻസ്റ്റാ ഒക്കെ എടുത്തു നോക്കിയപ്പോ പകച്ചുപോയിട്ടുണ്ടാകും. നന്മ ചിന്തിക്കുന്നവരെയും പറയുന്നവരെയും ജനങ്ങൾ അംഗീകരിക്കും ഓൾദി ബെസ്റ്റ് ആര്യ എന്ന് കുറിച്ചുകൊണ്ടാണ് ബിഗ്ബോസ് താരം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.