ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദ്ദിച്ചുവെന്ന നടി മീനു മുനിറിന്റെ പരാതിയില്‍ ട്വിസ്റ്റ്. നടി തന്നെയാണ് ആക്രമിച്ചതെന്ന് ഫ്ലാറ്റിലെ അന്തേവാസിയായ വീട്ടമ്മ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞുവെന്നും പരാതിക്കാരി പറയുന്നു. തന്നെ നടി മര്‍ദ്ദിച്ചുവെന്നും വീട്ടമ്മ പറയുന്നു. പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുകയാണ്.
ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ ഓഫീസ് മുറി നിര്‍മ്മിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കെെയ്യാങ്കളിയിലെത്തിയത്. സംഭവത്തില്‍ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. മീനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെ കേസെടുത്തിരുന്നു.
പിന്നാലെ എതിര്‍ഭാഗവും പരാതിയുമായി എത്തിയതോടെ നടിക്കെതിരേയും കേസെടുക്കുകയായിരുന്നു. വീട്ടമ്മ തന്നെ മര്‍ദ്ദിക്കുന്ന മീനുവിന്റെ വീഡിയോ സഹിതമാണ് പോലീസിനെ സമീപിച്ചത്. ഇതില്‍ നടി ഇവരെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നുണ്ട്.
ചില മലയാളം സിനിമകളിലും നിരവധ സീരിയലുകളിലും മിനു മുനീര്‍ അഭിനയിച്ചിട്ടുണ്ട്. ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്. മുൻപ് മിനു കുര്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടി രണ്ട് വര്‍ഷം മുൻപ് മുസ്ലീമായി മതം മാറുകയും മിനു മുനീര്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.