വൈദ്യുതി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി വൈദ്യുതി വകുപ്പ്. 2021 ജനുവരി ഒന്നു മുതല്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ വൈദ്യുതി വകുപ്പ് ഉത്തരവ് നല്‍കിക്കഴിഞ്ഞു. ലോക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് നല്കിയ ഇളവുകള്‍ ഡിസംബര്‍ 31ന് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് കുടിശ്ശിക ഈടാക്കാനായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വൈദ്യുതി വകുപ്പ് നിര്‍ദേശം നല്‍കിയത്.
ലോക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടുമാസം മുമ്ബാണ് ഉപഭോക്താക്കള്‍ക്കായി തവണകളായി ബില്ല് അടക്കുന്നതിന് സൗകര്യമൊരുക്കിയത്. വൈദ്യുതി വകുപ്പ് നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് കര്‍ശന നടപടികളിലൂടെ കുടിശ്ശിക പിരിച്ചെടുക്കാനാണ് തീരുമാനം. ഇനി ഇളവുകള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് വകുപ്പിെന്റ വിലയിരുത്തല്‍.