മിമിക്രിയിലൂടെ മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു.
സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്.
തുടര്‍ന്നങ്ങോട്ട മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. കൃഷി, യൂട്യൂബ് ചാനൽ,ഷോകളുമായി മുന്നോട്ട് പോകുകയാണ്. താരത്തിന് യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് അശ്ലീല ചുവയുള്ള കമന്റിട്ടയാള്‍ക്ക് സുബി നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
യു എസ് എയിലെ ഗ്രാന്റ് കനിയനിൽ നിന്നുള്ള ചിത്രമായിരുന്നു സുബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഈ സ്ഥലം ഏതെന്ന് പറയാമോ’ എന്ന കമന്റോടു കൂടിയായിരുന്നു സുബി ചിത്രം പോസ്റ്റ് ചെയ്തത്.എന്നാൽ, പോസ്റ്റ് കണ്ട ഒരാൾ വളരെ അശ്ലീലമായ ഒരു കമന്റാണ് നൽകിയത്. ഉമ്മയ്ക്ക് സുഖമല്ലേ എന്നായിരുന്നു സുബിയുടെ മറുപടി.
അര്‍ഹിക്കുന്ന മറുപടി കിട്ടിയതും യുവാവ് തന്റെ കമന്റ് ഡിലീറ്റ് ചെയ്ത് കണ്ടം വഴി ഓടുകയായിരുന്നു. കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങിയെങ്കിലും കമന്റും കമന്റിന് സുബി നൽകിയ മറുപടിയുടെയും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അശ്ലീല കമന്റുമായി എത്തുന്നവർക്ക് ഈ തരത്തിലുള്ള മറുപടി നൽകണമെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും പറയുന്നത്.