ഫുട്‌ബോള്‍ കൊണ്ട് മിന്നും പ്രകടനം കാഴ്ചവെച്ച് ഒരു കുട്ടി താരം; അന്തംവിട്ട് സോഷ്യല്‍ മീഡിയ.! വൈറൽ വീഡിയോ

സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് എപ്പോഴും കുട്ടികളുടെ വീഡിയോകളാണ്. അവരുടെ കുസൃതികളും കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ ആളുകളെ വളരെ വേഗത്തിലാണ് ആകര്‍ഷിക്കുന്നത്. അവരുടെ ഉള്ളിലുള്ള കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും പലപ്പോഴും സോഷ്യല്‍ മീഡിയയ്ക്ക് വലിയ ഒരു പങ്കുണ്ട്.

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് തന്നെ വെല്ലുവിളിയാകുന്ന ഒരു കുട്ടി താരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. മാര്‍കോ ആന്റോണിയോ എന്ന പേരുള്ള കൊച്ച് മിടുക്കനാണ് വീഡിയോയിലെ താരം. ഫുട്‌ബോള്‍ താഴെ വീഴാതെ ഏകദേശം ഒരു മിനിറ്റോളം കാല്‍കൊണ്ട് ബോള്‍ ജഗിളിങ് ചെയ്യുന്ന കുഞ്ഞനാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഒരു കൊച്ച് താരമാണ് മാര്‍കോ. ആറ് വയസുള്ള ഈ കുഞ്ഞന്‍ ഫുട്‌ബോള്‍ പ്രേമിയുടെ വീഡിയോ 4 മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. റെയ്ന്‍ബോഫ്‌ളിക് ചെയ്ത ശേഷം കാല്‍ കൊണ്ട് ബോള്‍ ജങ്കിള്‍ ചെയ്യുന്ന ഈ കുട്ടി താരം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം തന്നെ കീഴടക്കി കളഞ്ഞു.

വര്‍ഷങ്ങളായി ഈ കൊച്ച് മിടുക്കന്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെക്കാറുണ്ട്. ഭാവിയിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരമെന്നാണ് ഈ കുട്ടി കളിക്കാരനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

Previous article‘ഞാൻ മാനസികമായി തകർന്നു പോയപ്പോൾ ആശ്വസിപ്പിച്ചത് അർകജ് ആയിരുന്നു;’ തന്റെ പ്രണയകഥ തുറന്ന് പറഞ്ഞ് സാന്ത്വനത്തിലെ അപ്പു.! വീഡിയോ
Next articleചെണ്ടയിൽ താളം കൊട്ടി ഗോപിസുന്ദർ, കൂടെ പാട്ടുമായി അമൃത; അടിപൊളിയെന്ന് ആരാധകർ.! [വീഡിയോ]

LEAVE A REPLY

Please enter your comment!
Please enter your name here