മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് കുഞ്ചാക്കോ ബോബൻനും ഭാര്യ പ്രിയയും. കുഞ്ചാക്കോ ബോബന്‍ തന്റെ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവരാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്‍റെ ഭാര്യ പ്രിയയുടെ സ്കൂളിലെ റിയൂണിയന്‍ പരിപാടിയും അതിന്റെ വിശേഷങ്ങളുമാണ് പങ്കുവച്ചത്. ഇരുപത് വര്‍ഷത്തിന് ശേഷമാണ് പ്രിയ പഠിച്ച തിരുവന്തപുരത്തെ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കുന്നത്. സ്‌കൂളിലെ റീയൂണിയന്‍ വേദിയില്‍ പ്രിയ പ്രസംഗിക്കുമ്ബോള്‍, മകന്‍ ഇസയെ എടുത്തുകൊണ്ട് വേദിക്കരികില്‍ സന്തോഷത്തോടെ പിന്തുണയുമായി ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. ആ സന്തോഷ ചിത്രം പങ്കിട്ട് ചാക്കോച്ചന്‍ അതിൽ കുറിച്ചത് ഇങ്ങനെ;
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ തിളക്കം കാണുന്നതിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല. 20 വര്‍ഷത്തിന് ശേഷം ആദ്യമായി പ്രിയ പഠിച്ച തിരുവനന്തപുരത്തെ സെന്റ് തോമസ് സ്‌കൂളില്‍ പ്രിയയുടെ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താനും, അവളെ വീണ്ടും ഒരു കൊച്ചു പെണ്‍കുട്ടിയെപ്പോലെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം’