പ്രിയയുടെ കണ്ണിറുക്കൽ പിന്നാലെ വൈറലായി പരുന്തിന്‍റെ കണ്ണിറുക്കല്‍; വീഡിയോ

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഒരു കണ്ണിറുക്കൽ രംഗമായിരുന്നു അഡാർ ലൌവിലെ പ്രിയാവാര്യരുടേത്. ഒമർ ലുലു സംവിധാനം ചെയ്ത ഗാനത്തിൽ നടി പ്രിയാവാര്യറിന്റെ ഫേസ് എക്സ്പ്രഷൻ ലോകമെമ്പാടും ഏറ്റെടുക്കുകയായിരുന്നു. അത്തരത്തിൽ ഒരു കണ്ണിറുക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുന്നത്. എന്നാൽ താരം മനുഷ്യനല്ല ഒരു പക്ഷിയാണ് എന്ന് മാത്രം.

ഒരു പരുന്തിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഒരു പരുന്ത് കണ്ണു ചിമ്മുന്നത് എങ്ങനെയാകും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. എന്നാൽ തൊട്ടടുത്ത് കാണുമ്പോള്‍ ഒരല്പം കൗതുകം ഉണ്ടാകും. ഇത്തരത്തിലുള്ള വീഡിയോ ശ്രദ്ധ നേടുകയാണ് സോഷ്യല്‍ മീഡിയയില്‍. ഒരു ഭീമന്‍ പരുന്ത് കണ്ണു ചിമ്മുന്നതിന്റെ സ്ലോ മോഷന്‍ വീഡിയോയാണ് ഇത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീൻ കസ്വാനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യന്റെ കണ്ണു ചിമ്മലിനോട് സാമ്യമുണ്ട് പരുന്തിന്റെ കണ്ണു ചിമ്മലിനും എന്ന് ഈ അപൂർവ്വ ദൃശ്യങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

Previous article‘കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ.? നവ്യ
Next articleഇത് ഡാന്‍സ് ബാര്‍ അല്ല; സദാചാരക്കാര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി റിമ

LEAVE A REPLY

Please enter your comment!
Please enter your name here