ചില ജീവിതങ്ങളെക്കുറിച്ച് അറിയുമ്പോള്‍ പലരും പറയുന്ന ഒരു ഡയലോഗുണ്ട്. ‘പ്രായമൊക്കെ വെറും നമ്പറല്ലേ’ എന്ന്. ചിലര്‍ക്ക് പ്രായമൊക്കെ വെറുമൊരു നമ്പര്‍ മാത്രമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഒരു മുത്തശ്ശി.
അതും ഒരൊറ്റ ബൗളിങ് കൊണ്ട്. ടെന്‍പിന്‍സ് ഗെയിമിലെ പ്രകടനംകൊണ്ടാണ് ഈ മുത്തശ്ശി അതിശയിപ്പിച്ചിരിക്കുന്നത്. ഒരു തവണ ബൗള്‍ ചെയ്തപ്പോള്‍ തന്നെ എല്ലാ പിന്നികളും മുത്തശ്ശി വീഴ്ത്തി. സുദര്‍ശന്‍ കൃഷ്ണമൂര്‍ത്തി എന്നയാളാണ് തന്റെ മുത്തശ്ശിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
വിഡിയോ വൈറലായതോടെ നിരവധിപ്പേര്‍ മുത്തശ്ശിയെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നു. സാരിയുടുത്ത് കാലില്‍ ഷൂവും ധരിച്ചെത്തിയ മുത്തശ്ശി മുഖത്ത് മാസ്‌കും ധരിച്ചിട്ടുണ്ട്. ടെന്‍പിന്‍സ് ഗംഭീരമായി പൂര്‍ത്തിയാക്കിയ ശേഷം വിജയഭാവത്തില്‍ നടന്നു നീങ്ങുന്ന മുത്തശ്ശി മാസ്‌ക് ശരിയായാണോ ധരിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുന്നതും വിഡിയോയില്‍ കാണാം.
Hi Twitter, please appreciate my grandma bowling a strike in her saree, and then proceeding to ensure her mask covers her nose#QueenShit, if you ask me! 👸🏽 pic.twitter.com/T3g4x5dpbk
— Sudarshan Krishnamurthy (@sudkrish) May 17, 2021