സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്ങുകളിൽ ഇടം നേടി അമ്മുമ്മയുടെ കിടിലൻ പാട്ട് കേട്ടു നോക്കൂ. ‘ഞാൻ പാട്ടുപാടാൻ പോകുവാ മിന്നിച്ചേക്കണേ’ എന്ന് പറഞ്ഞുകൊണ്ടാണ് അമ്മുമ്മ പാട്ടുപാടാൻ തുടങ്ങുന്നത്. കൈകൊണ്ട് താളം പിടിച്ചാണ് അമ്മുമ്മയുടെ പാട്ട്. എന്തായാലും അമ്മുമ്മയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ് നിറഞ്ഞ കൈയടിയാണ് അമ്മൂമ്മയുടെ പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
പ്രായമായവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം കൗതുകകരമായ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ നൃത്തംചെയ്ത് വൈറലായ അമ്മൂമ്മയുടെ വീഡിയോയും പ്രായം തളർത്താത്ത മനോധൈര്യവുമായി എത്തിയ ഒരു അപ്പൂപ്പന്റെ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.