കുട്ടികളുടെ നിഷ്‌കളങ്കത പോലെ തന്നെയാണ് നമ്മുടെ വീടുകളില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന വയോജനങ്ങളുടേതും. പ്രായം കൂടുന്തോറും കുട്ടികളെ പോലെ തന്നെയാണ് അവര്‍ പെരുമാറുന്നത്. കൊച്ചുകുട്ടികളെക്കാള്‍ കൗതുകവും കുസൃതിയുമൊക്കെ ഇവര്‍ക്കായിരിക്കും ഉണ്ടായിരിക്കുക. സോഷ്യല്‍ മീഡിയയില്‍ പ്രായമുള്ളവരുടെ നിരവധി വിഡിയോയാണ് വൈറലാകുന്നത്. ഒരു അമ്മൂമ്മയുടെ കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
നമ്മളെല്ലാവരും ചെയ്ത ഒരു കാര്യമായിരിക്കും ചന്ദനത്തിരി തീര്‍ന്നു കഴിയുമ്പോള്‍ നീളത്തിലുള്ള പ്ലാസ്റ്റിക് കവര്‍ ഊതി വീര്‍പ്പിച്ച് പൊട്ടിക്കുന്നത്. അതുപോലെ കവര്‍ തപ്പിയെടുത്ത് ഊതിവീര്‍പ്പിച്ച് പൊട്ടിക്കുന്ന 80 വയസ്സുകാരിയായ അമ്മൂമ്മയുടെ ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പൊട്ടിച്ച് കഴിഞ്ഞ ശേഷം കുട്ടികള്‍ മോണകാട്ടി ചിരിക്കുന്ന പോലെ അമ്മൂമ്മയുടെ ചിരിയും വിഡിയോയില്‍ കാണാം. നിരവധി പേരാണ് ഈ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.