തോപ്പും പടി സ്വദേശിയായ അശ്വതി എന്ന യുവതിയായിരുന്നു സോഷ്യല്‍ മീഡിയയിലെ ഈ താരം. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ട് മുന്‍പായിരുന്നു ഈ ഗംഭീര പ്രകടനം അശ്വതി നടത്തിയത്. ഭര്‍ത്താവ് വിഷ്ണുവാണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ജൂണ്‍ 29ന് പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടിരുന്നു, 30ന് പ്രസവിച്ചു. പ്രസവത്തിനു ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് ചെയ്ത വിഡിയോയാണ് ഇതെന്നും അശ്വതി പറയുന്നു. കോവിഡ് കാരണം ക്ലാസൊക്കെ അടച്ചപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന് കരുതിയിരുന്നു പക്ഷേ, സാധിച്ചില്ല. ആ സങ്കടം തീര്‍ക്കാനായി ചെയ്തതെന്നാണ് അശ്വതി പറയുന്നത്.