പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) അന്തരിച്ചു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. സ്വാമി അയ്യപ്പൻ, സ്ത്രീപദം, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശബരിനാഥിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ – സീരിയൽ പ്രേമികൾ.

116870882 10220259422788713 8458483825917746658 o

ജനപ്രിയ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ വ്യക്തിത്വമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റിൽ സുപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലിൽ സജീവമായി തുടരവെയായിരുന്നു നടൻ്റെ അപ്രതീക്ഷിത മരണം എന്നത് സീരിയൽ പ്രേമികളിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Previous articleവൈറല്‍ പാട്ടിന് ക്യൂട്ട് വേര്‍ഷനുമായി മീനാക്ഷിയും ശ്രേയയും..! വീഡിയോ
Next articleഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം തോന്നിയത്; സരയു

LEAVE A REPLY

Please enter your comment!
Please enter your name here