പ്രശസ്ത സീരിയല്‍ നടി അമൃത വിവാഹിതയായി; വരനെ കണ്ടോ? ദുരിതങ്ങള്‍ക്കൊടുവില്‍ പുതുജീവിതം

പ്രശസ്ത സീരിയല്‍ നടി അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് അമൃത വർണന്‍റെ വിവാഹ ചടങ്ങുകൾ നടന്നത്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിവി സീരിയൽ രംഗത്തേക്കു അമൃത വർണൻ എത്തുന്നത്. ഓട്ടോഗ്രാഫ്, പട്ടുസാരി, വേളാങ്കണ്ണി മാതാവ്, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷത്തിൽ അമൃത അഭിനയിച്ചിട്ടുണ്ട്.

സീരിയലുകള്‍ക്ക് പുറമെ പരസ്യങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അമൃത. വില്ലത്തി വേഷങ്ങളിലൂടെയാണ് അമൃത കുടുംബ പ്രേക്ഷകരുടെയിടയിൽ പ്രശസ്തി നേടിയത്. നെഗറ്റീവ് കഥാപാത്രങ്ങളായാണ് താരം എത്തുന്നതെങ്കിലും ഗ്രാമീണ ലുക്കാണ് അമൃതയെ ഇഷ്ട താരമാക്കുന്നത്.

Previous articleകുറഞ്ഞത് 100 പേരെങ്കിലും കൂടി കൃത്യമായ ലോറി വലിച്ചു കയറ്റേണ്ടത് ഒരു കാഴ്ച താന്നെയാണ്; വീഡിയോ
Next articleഐഡിയ സ്റ്റാര്‍ സിംഗറും ബിഗ്‌ബോസ് താരവുമായ സോമദാസിന്റെ വിയോഗത്തില്‍ നടുങ്ങി മലയാളികള്‍

LEAVE A REPLY

Please enter your comment!
Please enter your name here