പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു. 86വയസായിരുന്നു. കൊവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. വാർത്താ ചാനലുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയായിരുന്നു. സംസ്‌ക്കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശാന്തികവാടത്തില്‍ നടക്കും.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം എന്നിങ്ങനെയുള്ള നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. 2006ൽ പത്മശ്രീ നൽകി രാജ്യം സുഗതകുമാരിയെ ആദരിച്ചിരുന്നു.