പ്രളയക്കെടുതി വിലയിരുത്താനായി എത്തിയ എംഎല്‍എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വെള്ളപ്പാച്ചിലിലേക്ക് തെന്നിവീണ എംഎല്‍എയെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പിടിച്ചതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഹരീഷ് ധാമിയാണ് വന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
#WATCH Uttarakhand: Congress MLA Harish Dhami had a narrow escape after he slipped while crossing a flooded rivulet in Dharchula area of Pithoragarh. He was rescued by party workers & supporters accompanying him. (30.07.2020) pic.twitter.com/9pZDHSd30T
— ANI (@ANI) July 31, 2020
പിത്തോര്‍ഗഡിലെ ധാര്‍ച്ചുല മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രളയജലത്തെത്തുടര്‍ന്നുണ്ടായ അരുവിയിലേക്ക് തെന്നിവീണത്. മണ്ണും ചെളിയും മാലിന്യങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന അഴുക്കുവെള്ളത്തിലേക്കാണ് എംഎല്‍എ വീണത്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ താങ്ങിയെടുത്ത് കരക്കെത്തിക്കുകയായിരുന്നു. എംഎല്‍എയ്ക്ക് ചെറിയ പരുക്കുകള്‍ പറ്റിയിട്ടുണ്ട്. പെട്ടെന്ന് വെള്ളം കുതിച്ചെത്തിയപ്പോള്‍ ബാലന്‍സ് തെറ്റുകയായിരുന്നു എന്ന് ഹരീഷ് ധാമി പറഞ്ഞു.