കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും.കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായാണ് സൂര്യയെ എല്ലാവരും അറിയപ്പെടുന്നത്. ഇഷാന്റെ രക്തത്തിൽ പിറക്കുന്ന ഒരുകുഞ്ഞ് എന്ന സ്വപ്നത്തിലാണ് ഇരുവരും. ഇപ്പോൾ വൈറലാകുന്നത് രണ്ടാം വിവാഹ വാർഷികത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്.
ഇവരുടെ പ്രണയാദ്രമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോക്കാരനാണ്. രണ്ടാം വിവാഹവാർഷികത്തിന് ഓർമയിൽ സൂക്ഷിക്കുവാൻ എന്തെങ്കിലും വേണമെന്ന ആശയമാണ് ആലുവാപ്പുഴയുടെ തീരത്തേക്ക് തങ്ങളെ എത്തിച്ചതെന്ന് സൂര്യ വെളിപ്പെടുത്തി.
ഗ്രാമീണതയും പച്ചപ്പും നിറഞ്ഞ ഫോട്ടോഷൂട്ടിന് ചങ്ങനാശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളും ലൊക്കേഷനായി.