പ്രണയിച്ചു വിവാഹിതരായ താരദമ്പതികളുടെ കൂട്ടത്തിൽ മൃതിക ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. മൂന്നു വർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട പറഞ്ഞ പൂർണമ പ്രാണയെന്ന ബൗട്ടിക്ലൂടെ ഫാഷൻ രംഗത്തും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് പൂർണിമ, ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കുന്നുമുണ്ട്. ഇരുവരുടെയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സുപരിചിതരാണ്.
പ്രണയം ആദ്യമായി ഇന്ദ്രജിത്ത് പൂർണമയോടെ തുറന്നുപറഞ്ഞത് ഇന്നേക്ക് 17 വർഷം തികഞ്ഞു എന്ന് ഇന്നലെ പൂർണിമ വെളിപ്പെടുത്തിയിരുന്നു. ഇന്നലെയായിരുന്നു പൂർണിമയുടെ പിറന്നാളും, പ്രണയത്തിൻറെ വാർഷിക ദിനമായ ഇന്നലെ പൂർണിമയുടെ പങ്കുവച്ച പോസ്റ്റുകൾ വൈറലായിരുന്നു. തനിക്ക് 21-ന്നും ഇന്ദ്രജിത്തിന് 20 വയസ്സുള്ളപ്പോഴായിരുന്നു പ്രണയം തുറന്നുപറഞ്ഞതെന്നും അതേദിവസം മല്ലികാ സുകുമാരൻ പകർത്തിയ ഒരു ചിത്രവുമായിരുന്നു പൂർണിമ പങ്കുവച്ചത്. ഇപ്പോൾ പ്രണയിച്ചു പാടുന്ന ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും ഒരു വീഡിയോയാണ് വൈറലാകുന്നത്. നടി നിമിഷ സജയനാണു വീഡിയോ പങ്കുവച്ചത്. നിങ്ങൾ എപ്പോഴും ഇങ്ങനെ ആയിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, വാർഷിക ആശംസകൾ എന്നാണ് നിമിഷ സന്തോഷം പങ്കുവച്ചു കുറിച്ചത്.