മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രകാശ് രാജ്. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. പലപ്പോഴും വില്ലൻ വേഷങ്ങളിൽ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ സ്വഭാവ കഥാപാത്രങ്ങളും താരം ഒരുപാട് അവതരിപ്പിച്ചിട്ടുണ്ട്. നല്ല കോമഡി ടൈമിംഗ് കൂടിയുള്ള നടനാണ് പ്രകാശ് രാജ്.
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. രാഷ്ട്രീയത്തിൽ സജീവമായിരുന്നു താരം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥി ആയി മത്സരിച്ചിരുന്നു. എന്നാൽ താരം പരാജയപ്പെടുകയായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുന്ന വ്യക്തി കൂടിയാണ് പ്രകാശ് രാജ്. പലപ്പോഴും ഇടതുപക്ഷ നിലപാടിലാണ് താരം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ സംഘപരിവാറിൻ്റെ കണ്ണിലെ കരട് കൂടിയാണ് പ്രകാശ് രാജ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഇന്ന് ഇരുവരുടേയും വിവാഹ വാർഷികം ആണ്. ആറാമത്തെ വിവാഹ വാർഷികം ആണ് ഇത്. വേദാന്ത് എന്ന പേരുള്ള ഒരു മകനുണ്ട് ഇവർക്ക്. ധാരാളം ആളുകൾ ആയിരുന്നു ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇപ്പോൾ മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചിരിക്കുകയാണ് പ്രകാശ് രാജ്. ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി എന്നാണ് പ്രകാശ് പറയുന്നത്. എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകൻറെ നിർബന്ധമായിരുന്നു അത്രെ. മകൻറെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്. അതിനുവേണ്ടിയാണ് പ്രകാശ് വീണ്ടും വിവാഹിതനായത്. എന്തായാലും ചടങ്ങ് എന്ന നിലയിൽ ധാരാളം ആളുകൾ ആണ് ഇപ്പോൾ പ്രകാശ് രാജിന് വിവാഹ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.