പ്രകാശം നഷ്ടപ്പെട്ടവർക്ക് പ്രകാശം ലഭിക്കട്ടെ.! പുത്തൻ ഫോട്ടോഷൂട്ടുമായി അമല പോൾ; ചിത്രങ്ങൾ

Amala Paul 6

സംവിധായകൻ ലാൽ ജോസ് തന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല പോൾ. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

Amala Paul 5

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു.

തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

Amala Paul 4

ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് നടി പങ്ക് വെച്ചിരിക്കുന്നത്. ലോകം മാറി, നിയമങ്ങളും മാറി.. പ്രകാശം നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കുവാൻ ശ്രമിക്കാമെന്നാണ് നടി ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

Amala Paul 3
Amala Paul 2
Amala Paul 1
Previous articleപാവാടയിൽ തനിനാടൻ ലുക്കിൽ ശാലിൻ; ഫോട്ടോസ് പങ്കുവെച്ചു താരം
Next articleസാരിയിൽ അതീവ സുന്ദരിയായി നടി മാൻവി സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here