ബംഗളൂരു വാഹനാപകടത്തില്‍ യുവാവ് മരിച്ചതില്‍ പ്രകോപിതരായ നാട്ടുകാര്‍ ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്തു. മൈസൂരു റിംഗ് റോഡിലെ ചെക്ക് പോസ്റ്റിലായിരുന്നു സംഭവം. കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ രംഗത്തെത്തിയത്.
തിങ്കളാഴ്ച്ച മൈസുരു റിംഗ് റോഡ് ചെക്ക് പോസ്റ്റിന് സമീപത്തായി നടന്ന ട്രാഫിക്ക് പരിശോധനയ്ക്കിടെയാണ് അപകടം നടന്നത്. വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് യാത്രികരായ ദേവരാജും സുരേഷും അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന ദേവരാജ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
പിന്നാലെയാണ് ജനം പോലീസിനെ കൈയ്യേറ്റം ചെയ്തത്. പോലീസ് വാഹനവും അടിച്ചു തകര്‍ക്കുന്നുണ്ട്. എന്നാല്‍, പോലീസിനെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 എ പ്രകാരം കേസ് എടുത്തതായി അധികൃതര്‍ അറിയിച്ചു.
Traffic Cop thrashed by locals in Mysore who were furious after one of the riders the cops tried to stop fell of the bike and lost his life. pic.twitter.com/n02bkc0F1t
— Deepak Bopanna (@dpkBopanna) March 22, 2021