പോഗോ സ്റ്റിക്കിൽ അഞ്ചു കാറുകൾക്ക് മുകളിലൂടെ ചാടി ലോക റെക്കോർഡ് നേടി ഈ യുവാവ്; വീഡിയോ കാണാം

നിരന്തരം പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാൻ സാധിക്കും എന്നത് ഒരു വാചകം മാത്രമല്ല, പച്ചയായ സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് പോഗോ സ്റ്റിക്കിൽ ലോക റെക്കോർഡ് പതിപ്പിച്ച ടൈലർ ഫിലിപ്‌സ്. ചെറിയ ഉയരങ്ങളിലോ ദൂരങ്ങളിലോ മാത്രം ചാടുന്നതിനുള്ള കുട്ടികളുടെ ഒരു കളിപ്പാട്ടമാണ് പോഗോ സ്റ്റിക്ക്.

കുട്ടികൾക്ക് ഉള്ളതാണെങ്കിലും പല സ്റ്റണ്ട് പ്രൊഫഷണലുകളും അക്രോബാറ്റിക് പരിശീലനങ്ങൾക്ക് ഇത് ഉപയോഗിക്കാറുണ്ട്. ടൈലർ ഫിലിപ്‌സും ഇങ്ങനെയാണ് റെക്കോർഡ് നേട്ടത്തിലേക്ക് ചാടിയെത്തിയത്. തന്റെ പോഗോ സ്റ്റിക്കിൽ അഞ്ച് കാറുകൾക്ക് മുകളിലൂടെ ചാടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പോഗോ ജംപറായ ടൈലർ ഫിലിപ്‌സ്.

സ്ട്രാറ്റ്‌ഫോർഡിലെ ഒളിമ്പിക് പാർക്കിന് തൊട്ടടുത്താണ് 21 വയസുള്ള ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. പോഗോ സ്റ്റിക്കിൽ തുടർച്ചയായി ചാടി അഞ്ചുകാറുകൾ മറികടന്നതിനാണ് റെക്കോർഡ്. ഏകദേശം 2 മീറ്റർ ഉയരവും 1.6 മീറ്റർ വീതിയുമുള്ള കാറുകൾക്ക് മുകളിലൂടെയാണ് ടൈലർ ഫിലിപ്‌സ് ചാടിയത്. ഇതിനു മുൻപ് റെക്കോർഡ് നേടിയ ഡാൽട്ടൺ സ്മിത്തിന്റെ ടീമംഗം കൂടിയാണ് ടൈലർ ഫിലിപ്‌സ്.

Previous articleമനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളുള്ള ഒരു ദ്വീപ്; വീഡിയോ കാണാം…
Next article‘ചക്രവർത്തിനി;’ മനോഹര ഭാവങ്ങളിൽ അനു സിതാര; വീഡിയോ പങ്കുവെച്ചു താരം

LEAVE A REPLY

Please enter your comment!
Please enter your name here