ശ്രീധന്യയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്. നടൻ വിനോദ് കോവൂരിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിജയം കൈവരിച്ച ശേഷം താൻ വയനാട് ചുരം കയറി ശ്രീധന്യയെ കാണാൻ പോയെന്നും ഇനി കളക്ടർ ആയി കാണാമെന്നും പറഞ്ഞാണ് വന്നതെന്നും പോസ്റ്റിലൂടെ പറയുന്നു. വിനോദ് കോവൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഒരു പാട് സന്തോഷം തോന്നിയ നിമിഷം IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടിൽ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങൾ പങ്കിട്ട് യാത്ര തിരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോൾ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓർത്തു പോവുന്നു. ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാർജെടുക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ ആഹ്ളാദം തോന്നി. പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്ശ്രീ ധന്യ, അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടിൽ നിന്ന് ആത്മാർത്ഥമായ് ആശംസിക്കുന്നു. ഒരു ബിഗ് സല്യൂട്ടും അസി: കലക്ടറിൽ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ് ആ ദിവസവും വരും കാത്തിരിക്കുന്നു പ്രാർത്ഥനയോടെ