
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ ദിലീപിന് 54 ആം പിറന്നാൾ ദിനമാണ്. ഇപ്പോഴിതാ മകൾ മീനാക്ഷി ദിലീപ് പങ്കിട്ട ചിത്രവും അതിനുള്ള ആശംസകളും ആണ് വൈറലായി മാറുന്നത്.
അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂർവ്വ ചിത്രം ആണ് സമ്മാനമായി മകൾ നൽകിയത്. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്നും മീനാക്ഷി കുറച്ചു. ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടത് സ്നേഹനിധിയായ ഒരു മകൾ ഒപ്പമില്ലേ എന്നാണ് ദിലീപ് ഫാൻസ് ചോദിക്കുന്നത്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്.

പിന്നീട് ചില സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയിൽ മുഖം കാണിച്ചു. ഒടുവിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി ദിലീപ് മാറുകയായിരുന്നു. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു.
എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്. 2016ൽ നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തു. മഹാലക്ഷ്മിയാണ് ഇവരുടെ മകള്‍.
