രസികരായ പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ, പൊതുജനത്തിന് നടുവിൽ ഒരു സാധാരണക്കാരനൊപ്പം ചുവടുവയ്ക്കുന്ന ട്രാഫിക് പൊലീസുകാരന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമിതാഭ് ബച്ചന്റെയും പർവീൺ ബാബിയുടെയും ‘ജാനു മേരി ജാൻ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ജാനു മേരി ജാൻ എന്ന ഗാനത്തിന് ആസ്വദിച്ച് നൃത്തം ചെയ്യുകയാണ് ഒരാൾ ജനമധ്യത്തിന് നടുവിൽ. ട്രാഫിക് പൊലീസ് ഈ അജ്ഞാതന്റെ കൂടെ ചേർന്ന് റോഡിൽ നൃത്തം ചെയ്യുകയാണ്.
ജനങ്ങളുമായി സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കാനാണ് ട്രാഫിക് പൊലീസ് ശ്രമിക്കുന്നതും. രസകരമായ പ്രതികരണങ്ങളാണ് വിഡിയോക്ക് ലഭിക്കുന്നത്. പൊലീസ് സേന ഇപ്പോൾ പൊതുവെ ജനപ്രിയമാണ്. ആന്ധ്രാപ്രദേശിലെ ഒരു ട്രാഫിക് പോലീസ് വെള്ളപ്പൊക്കത്തിൽ മരത്തിന് സമീപം ഒറ്റപ്പെട്ടുപോയ ഒരു വൈദികനെ രക്ഷിക്കാൻ ഇറങ്ങിയ കാഴ്ച ശ്രദ്ധനേടിയിരുന്നു.
പുരോഹിതനെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പോലീസ് കയർ ഉപയോഗിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം ക്യാമറയിൽ പകർത്തുകയും ആന്ധ്രാ പോലീസ് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ऐसे पल #PublicPoliceFriendship के खूबसूरत उदहारण हैं! #DancingCop #DancingWithCop. pic.twitter.com/8Y11Nf5sOO
— Dipanshu Kabra (@ipskabra) April 25, 2022