പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വൃതത്തിന്റെ അവിശ്വസിനീയമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഐസ്ലാന്‍ഡില്‍ നിന്നുള്ളതാണ് വീഡിയോ. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോ ചര്‍ച്ചയാവുകയാണ്. ഫാഗ്രഡല്‍സ്മാല്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ലാവ പുറത്തേക്ക് വമിക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് ഐസ്ലാന്‍ഡിന്റെ തലസ്ഥാനമായ റെയ്യാവിക്ക്‌ന് സമീപം അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ആഴുകളായി പര്‍വൃതം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ഡ്രോണ്‍ ഉപയോഗിച്ച് ജോര്‍ജന്‍ സ്റ്റൈന്‍ബെക്ക് ആണ് ചിത്രീകരിച്ചത്. ഫൊട്ടിത്തെറിയില്‍ കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യിട്ടില്ല.
പര്‍വ്ൃതത്തിന്റേയും ലാവയുടേയുമെല്ലാം ഏറെ അടുത്തേക്ക് വരെ ക്യാമറ എത്തുന്നത് കാണാം. അതിശയിപ്പിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഒരുപാടുപേര്‍ വീഡിയോ പകര്‍ത്തിയ സ്റ്റൈന്‍ബൈക്കിനെ അഭിനന്ദിച്ച് എത്തുകയും ചെയ്യു. ഐസ്ലാന്‍ഡില്‍ 32 അഗ്നിപർവ്വതങ്ങൾ ഉണ്ടെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിനിടെ ശരാശരി ഒരു അഗ്നി പര്‍വൃതമെങ്കിലും രാജ്യത്ത് പൊട്ടിത്തെറിക്കുന്നുമുണ്ട്.