പൊലീസ് നമുക്കൊപ്പമാണ്; ജയ് ശ്രീറാം..! ഡൽഹി ഭികരരുടെ വീഡിയോ വെെറൽ

ഡൽഹിയിൽ പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരർക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സമരക്കാർക്കിടയിലേക്ക് കല്ലെടുത്തെറിയുന്ന ഒരു അക്രമി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിൽ എടുത്ത വീഡിയോയാണ് പുറത്തു വന്നത്. ഇതെല്ലാം നമ്മുടെ ഹിന്ദു സഹോദരൻമാരാണ്. പൊലീസും നമ്മുടെ കൂടെയാണെന്നാണ് അക്രമി വീഡിയോയിൽ പറയുന്നത്. അക്രമം തടയുന്നതിൽ ഡൽഹി പൊലീസ് തീര്‍ത്തും പരാജയമായിരുന്നുവെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തു വന്നത്.

ജയ് ശ്രീറാം വിളികളോടെയുള്ള വീഡിയോയിൽ അക്രമി പൊലീസിനും ജയ് വിളിക്കുന്നതായി കാണാം. സി.എ.എ സമരക്കാർക്കെതിരായി ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ പ്രകോപനപരമായ വാക്കുകൾ പുറത്തു വന്നതിനു ശേഷമാണ് ഡൽഹിയിൽ സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ മൂന്നു ദിവസമായി വടക്കു കിഴക്കൻ ‍ഡൽഹിയിൽ എകപക്ഷീയമായി നടന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ ഇതുവരെയായി പത്തു പേരാണ് മരിച്ചത്. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.

Previous article“സുജോയിൽ നിന്നും കിട്ടിയ തേപ്പിന്റെ കാഠിന്യം കുറക്കാൻ സിഗററ്റ് വലിച്ചത്”; അലസാന്ദ്ര..! വീഡിയോ
Next articleമലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയിയുടെ ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ വൈറൽ..!

LEAVE A REPLY

Please enter your comment!
Please enter your name here