അമിതവേഗത ചോദ്യം ചെയ്ത പൊലീസുകാരന്റെ മുഖത്ത് തുപ്പി യുവതി. രോഷാകുലനായ പൊലീസുകാരൻ യുവതിയെ നിലത്തേക്ക് വലിച്ചിട്ട് മർദിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണു സംഭവം. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ പോകേണ്ട സ്ഥലത്ത് 120 കിലോമീറ്റർ വേഗതയിലാണ് യുവതി വാഹനമോടിച്ചത്. എന്നാൽ താൻ കോവിഡ്–19 പരിശോധനയ്ക്ക് പോവുകയാണെന്നായിരുന്നു യുവതിയുടെ വിശദീകരണം. പൊലീസ് ആവർത്തിച്ച് പറഞ്ഞിട്ടും യുവതി കാറിൽ നിന്നും ഇറങ്ങാനും തയാറായില്ല. ഒടുവിൽ പുറത്തിറങ്ങിയ യുവതി രോഷത്തോടെ പൊലീസുകാരന്റെ മുഖത്ത് തുപ്പുകയായിരുന്നു. ആദ്യം ക്ഷമിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് യുവതി വീണ്ടും തുപ്പി. ഇതോടെ രോഷാകുലനായ പൊലീസുകാരൻ യുവതിയെ നിലത്തേക്ക് തള്ളിയിട്ട ശേഷം മർദിക്കുകയായിരുന്നു.
Australia: Coronavirus Jihad!
— Amy Mek (@AmyMek) March 28, 2020
Hijab-wearing women spits & coughs on s Sydney officer while resisting arrest
The terrorist was traveling at 120km/h in a 50km/h zone, ran a red light & attacked police. This is bio-terrorism
Left-wing media will label the officer: "Islamophobic" pic.twitter.com/yrOfEk1XBD