‘പെറ്റ അമ്മ പോലും ആ രംഗത്തിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തി; ഞാൻ അഭിനയിക്കാത്ത രംഗങ്ങൾ ആ സിനിമയിൽ ഉൾപ്പെടുത്തി; സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് കൃപ.!!

16 kripa

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ബാലതാരം കൃപ എന്നും മലയാളികളുടെ ഓർമ്മയിൽ നിൽക്കുന്ന നടിയാണ്. ബാലതാരമെന്നതിൽ കവിഞ്ഞ് അവതാരകയായും നടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമകളിൽ നായികയായും കൃ, എന്ന രമ്യ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ മുതിർന്ന നടിയായ രമയുടെ മകൾ കൂടിയാണ് കൃപ എന്ന രമ്യ. കരിയറിൽ താൻ നേരിട്ട ചതിയുടെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഫ്‌ളവേഴ്‌സ് ചാനലിൻ്റെ ഒരു കോടിയിലാണ് കൃപ തൻ്റെ കരിയറിലെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. സംഭവത്തെ കുറിച്ച് കൃപ പറയുന്നത് ഇങ്ങനെയാണ്.

‘ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിൻ്റെ പ്രമേയം. മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു സംവിധാനം.

Screenshot 2022 07 16 193708

സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുമുണ്ട്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമ തെരഞ്ഞെടുത്തത്. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. പത്തൊൻപത് വയസുള്ളപ്പോഴാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരപാട് വർഷങ്ങൾക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം പോസ്റ്റ് പാർട്ടം സ്റ്റേജിലായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്.

അന്ന് ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് അത് ചെയ്തത്’. അത് തന്നെ വല്ലാതെ ഞെട്ടിച്ചു. പിന്നെ കുടുംബത്തിൻ്റെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ആ ഷോക്കിൽ നിന്ന് ഞാൻ പുറത്ത് കടന്നതെന്നും ഇപ്പോൾ സന്തോഷകരമായി ജീവിക്കുകയാണെന്നും കൃപ പറയുന്നു. ഈ സിനിമ ഇറങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ എനിക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചിരുന്നുവെന്ന് കൃപ പറയുന്നു. പക്ഷേ കോളജ് മാനേജ്‌മെൻ്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുന്ന അവസ്ഥ വരെ ഉണ്ടായി. അവർ അത് കാരണമായി പറഞ്ഞില്ല,

Kripa in namma gramam kollywood film photos 1

പക്ഷേ എങ്കിൽ കൂടി അത് തന്നെയാകും കാരണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കൃപ പറയുന്നു. ഒരു ഘട്ടത്തിൽ അമ്മ പോലും തന്നെ കുറ്റപ്പെടുത്തിയിരുന്നുവെന്ന് കൃപ പറയുന്നു. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അമ്മ അന്ന് പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാം തനിക്ക് താങ്ങായി ഭർത്താവ് കൂടെ നിന്നുവെന്നും കൃപ പറയുന്നു. സംഭവത്തിൽ കൃപയും കുടുംബവും കേസ് നൽകിയിരുന്നതായും നടി വ്യക്തമാക്കി. വീഡിയോ ഇപ്പോൾ വൈറലാണ്.

Screenshot 2022 07 16 193719
Previous article‘ജൂനിയർ അസിൻ.! ക്യൂട്ട് ലുക്കിൽ അസിന്റെ മകൾ;’ സോഷ്യൽ മീഡിയയിൽ വൈറലായി വിഡിയോ.!
Next article99 ൽ നിന്നും 83 ലേക്ക്.!! പ്രസവശേഷം തന്റെ ശരീരത്തെ മെരുക്കി എടുത്തിനെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്.!! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here