ബിഗ്ബോസ് സീസൺ ഫോറിലെ പ്രേക്ഷക പ്രീതി നേടിയ മത്സരാർഥികളിൽ ഒന്നായിരുന്നു ബ്ലസ്‌ലി. അദ്ദേഹത്തിന്റെ അവിടുത്തെ പ്രകടനം നിരവധി ആരാധകരെയാണ് നേടിയത്. ഫൈനൽ ഫൈവിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലയിൽ ഫൈനൽ ടുവിൽ ദിൽഷയോട് ഒപ്പം ലാലേട്ടന്റെ കൂടെ സ്റ്റേജിൽ ഉണ്ടായിരുന്നത് ബ്ലസ്‌ലിയാണ്. അദ്ദേഹത്തിന്റെ വ്യൂ ഓഫ് പോയിന്റ് വേറെ ലെവൽ ആണ്.
ദിൽഷയെ ഇഷ്ടം ആണെന്നും ബിഗ്ബോസ് കഴിഞ്ഞ് വീട്ടുകാരോടൊപ്പം പെണ്ണ് ചോദിക്കാൻ വരുമെന്നും ബ്ലാസ്‌ലി പറഞ്ഞിരുന്നു. ഷോയിൽ വിന്നർ ആകാൻ സാധ്യത ഉണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് ഇറങ്ങിയ ശേഷവും താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്ലസ്‌ലി പെരുന്നാളിന് കൈ നീട്ടം ആവശ്യപ്പെട്ടുകൊണ്ട് സ്റ്റോറി ഇട്ടിരുന്നു. പലരും അതിന് ചോദ്യമായി എത്തിയിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സ്വപ്നം യാഥാർഥ്യമായി എന്ന തലക്കെട്ടോട് കൂടിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കിട്ടിയ തുക പാവപെട്ട കുട്ടിക്ക് സ്പോൺസർ ചെയ്യുകയാണ് ബ്ലസ്ലി. ബ്ലസ്‌ലി ആർമിയും, ഫാൻസും കൂടി അയച്ച മുപ്പതിനായിരം രൂപയും, കൂടാതെ അത്രയും പൈസ ഞാനും ഇട്ട് sos ചിൽഡ്രൻ വില്ലേജിലെ രണ്ട് കുട്ടികളെ സ്പോൺസർ ചെയ്യുകയാണ്. അവർക്ക് വേണ്ടിയുള്ള പൈസയാണ് ഇവിടെ കൊടുക്കുന്നത് എന്നും ബ്ലസ്‌ലി വിഡിയോയിൽ പറയുന്നു.