പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക; കുറിപ്പ്

133698243 4875153129221569 3024999191765795928 n

സമൂഹത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം വലിയ വി വാദങ്ങളിൽ കിടക്കുമ്പോൾ അടുത്തത് ഇപ്പോൾ ചർച്ച വിഷയം ആകുന്നത് പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ വന്ന നിയമം ആണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി കൂട്ടി എന്ന നിയമം ആളുകളിൽ പല സംസാരങ്ങൾക്കും വഴിവെച്ചു. പലരും ഈ നിയമത്തിൽ സന്തോഷിച്ചു. എന്നാൽ ഈ വേളയിൽ വൈറൽ ആകുന്നത് ഹരിത മുൻ പ്രസിഡന്റ് ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക് കുറിപ്പാണ്.

കുറിപ്പിൽ18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോ ഷമാണ് ചെയ്യുക. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരു മാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക് അത് 28 ആവാം, വേറെ ചിലര്‍ക്ക് 38 ആവാം.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോ ഷമാണ് ചെയ്യുക.

ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നി രോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുക യറ്റ മല്ലെ എന്ന്. തീര്‍ച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്‌സല്‍റ്റേഷന്‍ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്.

Previous articleമാസം തോറും ആ ർത്തവസമയത്തു ചോരയുമായി പെണ്ണുങ്ങൾ ജോലിക്ക് പോയി കുടുംബം നോക്കുന്നതും നിങ്ങൾ കാണുന്നില്ലേ; കുറിപ്പ്…
Next article‘എന്റെ കണ്ണിലെ കൃഷ്ണമണി,’ മകളെ ചേർത്ത് പിടിച്ച് കിടിലൻ ഡാൻസുമായി അർജുൻ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here