വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്കെത്തിയ മത്സരാർഥിയാണ് റിയാസ് സലിം. വന്ന അന്നു മുതൽ റിയാസ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പറയാനുള്ള കാര്യങ്ങൾ ആരുടെ മുഖത്തു നോക്കിയും പറയുന്ന ആളു കൂടിയാണ് റിയാസ്. ബിഗ് ബോസിൽ വന്നതിന് പിന്നാലെ റിയാസിനെതിരെ നിരവധി സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഇപ്പോൾ റിയാസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്ന സുഹൃത്ത്.
കേരള സമൂഹത്തിനുള്ള ഒരു തുറന്ന കത്ത് എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.കുറിപ്പ് വായിക്കാം
ഇത് കേരള സമൂഹത്തിനുള്ള ഒരു തുറന്ന കത്താണ്. ഒരു ഗെയിം ഷോയിൽ മത്സരിക്കുന്ന മത്സരാർഥിയെ ഗെയിമിന്റെ പേരിൽ മാത്രം, ഗെയിമിന്റെ പേരിൽ മാത്രം നിങ്ങൾക്ക് പുറത്താക്കാനുള്ള ഒരു മാർഗം മാത്രമാണ് വോട്ടിംഗ്. അതല്ലാതെ മെസേജ് അയച്ചും. കമന്റ് ഇട്ടും അല്ല ഇഷ്ടക്കേട് രേഖപ്പെടുത്തുന്നത്. ഇനി അതേ നിങ്ങൾക്ക് പറ്റുള്ളൂ എങ്കിൽ വളരെ മാന്യമായി ആകണം. ഒരാളുടെ ശാരീരിക പ്രത്യേകതകൾ വച്ചല്ല വോട്ട് ചെയ്യേണ്ടത്. ഇവിടെ കമന്റ് സെക്ഷൻ ഓഫ് ആക്കേണ്ടി വന്നത് ഈ നെറികെട്ട സമൂഹത്തിലെ സൈബർ ആക്രമണം കാരണമാണ്.
പെണ്ണൻ, ചാന്തുപൊട്ട്, ഒൻപത്, ആട്ടി ആട്ടി ഉള്ള നടത്തം, കുണ്ടൻ എന്നുള്ള പ്രയോഗങ്ങളിൽ ഈ മനുഷ്യർ എത്രമാത്രം അധപതിച്ചിട്ടുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതിനെ എല്ലാം ആണ് പെണ്ണ് എന്ന രണ്ട് കുടക്കീഴിൽ നിർത്താൻ ശ്രമിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും സ്ത്രൈണതയോ പൗരുഷമോ ഇടകലർന്നവരെ വേട്ടയാടി രസിക്കുന്ന
ക്രൂ ര മനുഷ്യരുടെ ഇടയിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നവർ വ്യത്യസ്തരായ മനുഷ്യർ എത്രമേൽ ഈ സമൂഹത്തിൽ നിന്നു അനുഭവിച്ചു കാണുമെന്നും ഇപ്പോഴും അനുഭവിച്ചു കൊണ്ടേയിരിക്കുന്നുവെന്നും വേദനയോടെ മനസിലാക്കുന്നു. ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ നോക്കി. ജനിക്കാതെ പോയിക്കൂടെ എന്ന് ചോദിക്കാനുള്ള നിലയിൽ തകർന്ന മനസോടെ നിൽക്കാനെ ഇപ്പോ സാധിക്കുന്നുള്ളൂ.
Insta Post ↓