വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അഭിനേതാവാണ് സുധീര്‍ സുകുമാരന്‍. വ്യക്തി ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങള്‍ പങ്കിട്ടുള്ള സുധീറിന്റെ അഭിമുഖങ്ങള്‍ വൈറലായിരുന്നു. പെണ്ണുകാണാന്‍ പോയതിനെക്കുറിച്ചും വിവാഹം ഉറപ്പിച്ചതിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സൗദിയില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു പെണ്ണുകാണാന്‍ പോയത്. ബ്രോക്കറായിരുന്നു കൂടെ വന്നത്. ഇവളാണ് എനിക്ക് പറഞ്ഞിട്ടുള്ള പെണ്ണ് എന്നൊരു തോന്നല്‍ മനസിലേക്ക് വന്നിരുന്നു.
അന്ന് ഞാന്‍ കാണാന്‍ ഇതിനേക്കാളും ഗ്ലാമറാണ്. കവിളൊക്കെ തുടുത്ത് നില്‍ക്കുമായിരുന്നു. ഗള്‍ഫുകാരുടെ പെര്‍ഫ്യൂമിന്റെ സ്‌മെല്ലൊക്കെ അവിടെയുള്ളവര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ചായയുമായി വന്നപ്പോള്‍ പേര് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് ഞങ്ങള്‍ മാറിനിന്ന് സംസാരിച്ചത്. കുറേനേരം മുഖത്തേക്ക് നോക്കി നിന്നിട്ട് എനിക്ക് ഇഷ്ടമായി കേട്ടോ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതുകേട്ടതും പ്രിയ ഏ എന്ന് ചോദിച്ച് ഞെട്ടുകയായിരുന്നു. ആദ്യമായാണ് ഇഷ്ടം പറഞ്ഞിട്ട് ഒരാള്‍ ഞെട്ടുന്നത് കണ്ടത്.
ഇത്രയും ഗ്ലാമറുള്ള ചെറുക്കന് നിന്നെ ഇഷ്ടമാവില്ലെന്നായിരുന്നു ചിറ്റമാര്‍ പറഞ്ഞത്. ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതാണ് ഞെട്ടിയത്. എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. അതൊരു നരുന്ത് പെണ്ണല്ലേ, നന്നായി മെലിഞ്ഞിട്ടല്ലേ, നമുക്ക് വേറെ നോക്കാമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. എനിക്ക് ഇത് തന്നെ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. 17 വയസായതല്ലേയുള്ളൂ. 18 ആവാന്‍ കാത്തിരിക്കണം. എന്‍ഗേജ്‌മെന്റ് നടത്തി ഒരുവര്‍ഷം കഴിഞ്ഞിട്ട് കല്യാണം നടത്താമെന്നായിരുന്നു എന്റെ മറുപടി.
പ്രിയ എന്ന വ്യക്തി എന്റെ ജീവിതത്തില്‍ വന്നതാണ് എനിക്കേറ്റവും വലിയ സന്തോഷവും സമാധാനവും. ഇന്നുവരെ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പ്രിയ ഇടപെട്ടിട്ടില്ല. എന്നെ സ്‌നേഹിക്കുകയും കെയര്‍ ചെയ്യുകയുമാണ് അവള്‍. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ സിനിമാനടനെപ്പോലെയുണ്ട് എന്നെല്ലാവരും പറഞ്ഞിരുന്നു.
അപ്പോള്‍ ഞാനും അതാഗ്രഹിച്ചിരുന്നു എന്നായിരുന്നു പ്രിയയുടെ മറുപടി. ഭാര്യവീട്ടുകാര്‍ക്ക് എതിര്‍പ്പ് വരുമോയെന്ന സംശയമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് തിരിച്ച് പോയപ്പോള്‍ എനിക്ക് അവിടെ നില്‍ക്കാനാവില്ല. അനിയനെ ബിസിനസ് ഏല്‍പ്പിച്ച് ഞാന്‍ സൗദിയോട് ബൈ പറഞ്ഞ് പോരികയായിരുന്നുവെന്നുമായിരുന്നു സുധീര്‍ പറഞ്ഞത്.