പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ കാലുകൾക്കിടയിലാണോ? നവീൻ മഹത്തായി ഒന്നും ചെയ്തില്ല, നി മാത്രം മതിയെന്ന തീരുമാനം; കുറിപ്പ്

272069171 680387289993185 1145932408373428673 n

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയുടെ വിവാഹ വാർഷികം കഴിഞ്ഞ ദിവസമായിരുന്നു, നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ ഭാവന അന്ന് പങ്കിട്ട ആശംസാ പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ ഭാവനയുടെ ഭർത്താവ് നവീനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വിവാഹ വാർഷികത്തിന് ഡോക്ടർ സൌമ്യ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിലെ തരംഗമായി മാറിയത്. നവീനെ പ്രകീർത്തിച്ചെഴുതിയിരിക്കുന്ന കുറിപ്പ് നിരവധി പേരാണ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത്. പ്രിയപ്പെട്ടവളുടെ ജീവിതത്തിലെ വിഷമഘട്ടത്തിൽ പാറപോലെ ഉറച്ചു നിന്ന നവീൻ നമ്മെ പലതും പഠിപ്പിക്കുന്നുവെന്ന് സൗമ്യ സരിൻ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ;

അവരുടെ നാലാം വിവാഹവാർഷിക ദിനമായിരുന്നു.ആശംസകൾ!
നവീൻ എന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ഇന്ന് മലയാളികൾ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകൻ ആയവൻ. അല്ലെങ്കിൽ നമ്മെ പലതും പഠിപ്പിച്ചവൻ! ഈ പോസ്റ്റ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താൽ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ” നോർമൽ ” ആണെന്ന് പറയുന്ന പോലെ ആവും അത്.

272204319 420033316575809 1433488141418246706 n

നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല. അയാൾ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പർശിച്ചില്ല. അവർ ഒന്നാവുക തന്നെ ചെയ്തു. സത്യത്തിൽ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല.

അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളിൽ ഉപദ്രവിക്കപ്പെടുന്ന പെൺകുട്ടികളെ ” ഇരകൾ ” ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തിൽ ” മാനഭംഗം ” എന്ന വാക്ക് തന്നെ എത്രത്തോളം ടോക്സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകൾക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ?

272372428 481317846684395 5917104142589516363 n

മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മൾ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെൺകുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുൻധാരയിൽ നിന്ന്‌ ആട്ടിയകറ്റുന്നു. തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സിൽ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവർ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു.

നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്! മനസ്സ് കൊണ്ട് ആത്മാർഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേർത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാൾ സാധാരണക്കാരനാണ്. എന്ന് നമുക്ക് ഓരോരുത്തർക്കും ഇത്തരത്തിൽ സാധാരണക്കാരാകാൻ പറ്റും? “മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ്” എന്ന് തലയുയർത്തി പറയാൻ പറ്റും?

272062047 323505529680640 2207051160457037574 n
Previous articleവെക്കേഷൻ അടിച്ചുപൊളിച്ച് സ്റ്റൈലിഷ് ലുക്കിൽ നടി സ്വാസിക – ഫോട്ടോസ് കാണാം
Next articleഅച്ഛനൊപ്പം പുഞ്ചിരിച്ച് കല്യാണി; നടൻ സായി കുമാറിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മകൾ കല്യാണി.!

LEAVE A REPLY

Please enter your comment!
Please enter your name here