‘പൃഥ്വി’യുടെ ഒന്നാം പിറന്നാളിന് ആശംസകളുമായി പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കുമിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ ആരാധകന്റെ ആഗ്രഹം നിറവേറ്റിയ പൃഥ്വിയ്ക്ക് സോഷ്യല്‍ മീഡിയ കെെയ്യടിക്കുകയാണ്. സംഗതി സിമ്പിളാണ് പക്ഷെ അതിമനോഹരവും. ഒരു വയസുകാരന്‍ പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ് എത്തിയിരിക്കുകയാണ്.

കടുത്ത പൃഥ്വിരാജ് ആരാധകനായ സുഹെെലിന്റെ മകന്റെ ജന്മദിനമായിരുന്നു ഓഗസ്റ്റ് രണ്ടിന്. പൃഥ്വിയോടുള്ള ആരാധന മൂലം മകന് സുഹെെല്‍ പേരിട്ടത് പൃഥ്വി എന്നായിരുന്നു. മകന്റെ ഒന്നാം പിറന്നാളിന് പൃഥ്വിരാജ് തന്നെ ആശംസ അറിയിച്ചാല്‍ വലിയ സന്തോഷമാകുമെന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്.

‘രാജുവേട്ടാ, എന്റെ മോന്‍ പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കെെയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്’ എന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്. മകനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.

പിന്നാലെ പൃഥ്വിയുടെ ട്വീറ്റ് എത്തുകയായിരുന്നു. ‘ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ’ എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതോടെ താരത്തിന് കെെയ്യടികളും കുഞ്ഞു പൃഥ്വിയ്ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.

Previous articleതമ്മിൽ തല്ലി എലികൾ; നോക്കി നിന്ന് രസിച്ച് പൂച്ച വൈറലായി വീഡിയോ
Next articleഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറി ; ‘പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് നിന്നത് ഏഴു മണിക്കൂറോളം : വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here