പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; എങ്ങനെ യെന്നു അറിയാമോ? വൈറലായി വീഡിയോ..!!

അടുക്കളയില്‍ പണി എടുക്കുന്ന അമ്മമാര്‍ക്ക് അറിയാം പുഴുങ്ങിയ മുട്ട പൊളിക്കുന്നത് എത്ര കഷ്ടപ്പാടാണെന്ന്. പുഴുങ്ങിയ മുട്ട നല്ല ഭംഗിയായി പൊളിക്കാന്‍ എല്ലാവര്‍ക്കും സാധിക്കാറില്ല. ഭംഗി അല്‍പ്പം കുറഞ്ഞാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്നവരായിരിക്കും വീട്ടിലെ കുട്ടികള്‍. പലപ്പോഴും മുട്ടയുടെ പുറം പാളി ശരിയായ ഇളകി വരാത്തതാണ് ഈ പ്രശ്‌നത്തിന് കാരണം. മുട്ട പുഴുങ്ങിയ ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളത്തിലിട്ടാല്‍ എളുപ്പത്തില്‍ മുട്ട പൊളിച്ച് എടുക്കാന്‍ സാധിക്കും.

എന്നാല്‍ അതിലും എളുപ്പത്തില്‍ മുട്ട പൊളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാക്‌സ് എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവാവ് ഫെബ്രുവരിയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മാക്‌സ് പങ്കുവെച്ച വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചതോടെ ആണ് വീഡിയോ ഏറെ പ്രചാരം നേടിയത്. യൂട്യൂബിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

ആദ്യം പുഴുങ്ങിയ മുട്ട എടുത്ത ശേഷം മാക്‌സ് മുകളിലും താഴെയുമായി ചെറിയ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തൊട്ട് പൊളിച്ചാണ് ഈ ദ്വാരം ഉണ്ടാക്കുന്നത്. അതിന് ശേഷം ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് വായ കൊണ്ട് മാക്‌സ് മുട്ടയില്‍ ശക്തമായ ഊതുന്നതും കാണാം. അപ്പോള്‍ തന്നെ മുട്ട തോടില്‍ നിന്ന് വിട്ട് വരുന്നതും കാണാം. വളരെ ഭംഗിയായാണ് ഇങ്ങനെ ചെയ്തപ്പോള്‍ മാക്‌സ് മുട്ട പൊളിച്ചെടുത്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. മുട്ട പൊളിക്കാന്‍ ഇത്രയും എളുപ്പമുള്ള വഴി പറഞ്ഞ് കൊടുത്തതിന് നന്ദി പറയുകയാണ് എല്ലാവരും. എന്നാല്‍ ഇങ്ങനെ ചെയ്യമ്പോള്‍ വൃത്തിയുണ്ടാകുമോ എന്ന സംശയവും പലര്‍ക്കുമുണ്ട്.

Previous article‘ലിയോ ഫാമിലി’, മകൾക്കൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് യുവയും മൃദുലയും…
Next articleപിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ ചെറുതായിട്ടൊന്ന് പാട്ട് മാറിയന്നെ ഉള്ളു 🤭🤭രസകരമായ വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here