പുരുഷന്മാർക്കു ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ഏഴ് ദിനങ്ങള്‍; കുറിപ്പ്

ആര്‍ത്തവത്തിന്റെ നാളുകളില്‍ അടിവയറ്റില്‍ തുളച്ചു കയറുന്ന വേദനയും പേറി ദിനങ്ങള്‍ തള്ളിനീക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് ഹൃദ്യമായ ഭാഷയില്‍ കുറിക്കുകയാണ് ഹരിത പദ്മനാഭന്‍. ഇത് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു ബാഗ് വേണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഹരിതയുടെ കുറിപ്പ്. ഷബ്‌ന സുമയ്യയുടെ മനോഹരമായ വരയ്‌ക്കൊപ്പമാണ് ഹരിതയുടെ കുറിപ്പ്. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ. പുരുഷന്മാർക്കു ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത, അവർ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട തുടർച്ചയായ ഏഴ് ദിവസത്തെ ബ്ലീഡിങ്.

ചിലർക്കതു സാധരണ ദിവസം പോലെ ആണേൽ, ചിലർക്കത് നരക വേദനയാണ്. അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയിൽ തുടങ്ങി, നടുവേദന, തലകറക്കം, muscle pain, vomiting തുടങ്ങി, നിക്കാനോ, ഇരിക്കാനോ, കിടക്കാനോ പറ്റാത്ത അവസ്ഥ.

അതിനിടയിൽ എവിടന്നോ കയറി വരുന്ന ദേഷ്യവും, വാശിയും, സങ്കടവും, frustration ഉം അടങ്ങിയ ഒരു പ്രത്യേക മാനസികാവസ്ഥ. ഇത് അനുഭവിച്ചവർക്കേ മനസ്സിലാകൂ. അമ്മയും, ഭാര്യയും, മകളും, സഹോദരിയും, പാട്നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാൻ എല്ലാവർക്കും ഒരു ബാഗ് വേണം.
A Bag Full Of Love വര : @Shabna sumayya

Previous article‘ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞാണ്…ഇന്ന് അവൻ ഇക്കയുടെ കൈ പിടിച്ചു നടന്നു! കുറിപ്പ്
Next articleതോക്കെടുത്ത് അനു സിതാര, പക്ഷെ പണി പാളി! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here