ബിഗ് ബോസ് താരം രേഷ്‌മ നായരുടെ പുതിയ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ആകെ ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇൻസ്റാഗ്രാമിൽ ബൈ പോളാർ മസ്താനി എന്നറിയപ്പെടുന്ന അക്കൗണ്ടിലൂടെയാണ് രേഷ്മ വ്യത്യസ്തത നിറഞ്ഞ ചിത്രവും കുറിപ്പും പങ്കിട്ടത്.
മൂഡ് സ്വിങ്സിന്റെ പീക് ലെവലിൽ താൻ എത്താറുണ്ടെന്നും, അത് കൊണ്ടാണ് ഇൻസ്റ്റയിൽ വേറിട്ട പേര് നൽകിയതെന്നും രേഷ്‌മ ബിഗ് ബോസിൽ വച്ച് പറഞ്ഞിരുന്നു. ഇൻസ്റ്റയിൽ ഏകദേശം അൻപതിനായിരത്തോളം ഫോളോവേഴ്‌സുള്ള പേജിലൂടെയാണ് രേഷ്മ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്. “പുരുഷനെ വേണ്ട; ടക്കീലയും (മദ്യവും)…ടാനും മതി”, എന്നാണ് ചിത്രം പങ്കിട്ട് രേഷ്മ കുറിച്ചത്. ചിത്രം വൈറൽ ആയതിനു പിന്നാലെ നിരവധി അഭിപ്രായങ്ങളും ആരാധകർ അറിയിക്കുന്നുണ്ട്. എന്നാൽ മുൻപത്തെ പോസ്റ്റുകളിൽ കൂടി തനിക്ക് ആരോപണങ്ങളിൽ ഭയമില്ല എന്ന് രേഷ്മ വ്യകതമാക്കിയിട്ടുണ്ട്.