നിരവധി സിനിമകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ച് പറ്റിയ നടിയാണ് കീർത്തി സുരേഷ്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മേനകളുടെയും നിർമാതാവ് സുരേഷിന്റെയും മകളാണ് താരം. ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ മികച്ച വേഷം ധരിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ മേക്ക് ഓവറാണ്.
താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഫോട്ടോസ് പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള ഒരു ലഹങ്കയണിഞ്ഞ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കും കമ്മെന്റുമാണ് ചിത്രതിന് ലഭിക്കുന്നത്. ബോളിവുഡിലെ താരങ്ങൾ സൈസ് സീറോ ആണല്ലോ അതുകൊണ്ടായിരിക്കും ഇങ്ങനെയുള്ള മേക്ക് ഓവർ. മെലിഞ്ഞതിനു ശേഷമുള്ള കീർത്തി സുരേഷ് ഒരുപാട് മാറിപ്പോയി എന്നാണ് ആരാധകരുടെ അഭിപ്രായം.
ബോളിവുഡിൽ താരം അരങ്ങേറ്റം കുറിക്കാൻ പോകുന്നതായി വാർത്തകൾ വന്നിരുന്നു. അതേസമയം ‘മൈദാൻ’ എന്ന ബോളിവുഡ് ചിത്രത്തിൽ നിന്നും കീർത്തി പിന്മാറിയിരുന്നു. ഇനി കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം ഏത് സിനിമയിലൂടെയായിരിക്കും എന്ന് കാത്തിരിക്കുകയാണ് ആരാധകർ. 2020 ൽ താരത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.