പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് അർച്ചന കവി; സ്മൈൽ ക്യൂട്ടെന്ന് ആരാധകർ.! ഫോട്ടോസ്

Archana Kavi 3

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് അർച്ചന കവി. തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. തുടക്കം മുതൽ 2016ൽ അവസാന ചിത്രത്തിൽ അഭിനയിക്കുന്നത് വരെയും താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ നീലത്താമരയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ നീലത്താമരക്ക് ശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരത്തിന് അവസരം ലഭിച്ചു.

താരത്തിന് ലഭിച്ച നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും അഭിനയത്തിലൂടെ തന്നെ നേടിയതാണ്. അരവാൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. 2016 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.

Archana Kavi 2

നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. നടി എന്നതിലുപരി ഒരുപാട് ടിവി ഷോകൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൂടെ ടെലിവിഷൻ മേഖലയിലും ഒരുപാട് ആരാധകരെ താരം നേടി. കടന്നുചെന്ന മേഖലകളിൽ ഓരോന്ന് വിജയം നേടാൻ താരത്തിന്റെ മികച്ച പ്രകടനം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ക്യൂട്ട് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ഡ്രസ്സിൽ അതി മനോഹരിയാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ സ്മൈൽ ക്യൂട്ട് ആണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

Archana Kavi 1
Previous articleപുത്തൻ ഗെറ്റപ്പിൽ ക്യൂട്ടായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ പങ്കുവെച്ചു താരം
Next articleസോഷ്യൽ മീഡിയയിൽ വൈറലായി അമല പോളിന്റെ പുത്തൻ ചിത്രങ്ങൾ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here