പുതിയ യോഗ ട്രൈനർ; യോഗാ മാറ്റിൽ കയറി കുസൃതി കാട്ടുന്ന നില.!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.

250983794 4783072891726389 6761973742347430798 n

ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്.

250820102 2948958222038381 693854354521562345 n

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. രാവിലെ യോഗ ചെയ്യുന്നതിനിടയിൽ അ മ്മയുടെ യോഗാ മാറ്റിൽ കയറി കുസൃതി കാട്ടുന്ന നില മോളാണ് ചിത്രത്തിൽ. പ്രഭാതം ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് പേളി ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. ശ്രീനിഷും കമൻറുമായി എത്തിയിട്ടു.

250854167 3104066926492789 5091837829819424704 n
Previous articleഞങ്ങളുടെ കുടുംബം വലുതാകാൻ പോകുന്നു; മറ്റേർണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച് സൗഭാഗ്യയും അർജുനും
Next articleപുതുച്ചേരിയിൽ ബൈക്കിൽ കൊണ്ടു പോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here