യാത്രാ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറി. നെയ്യാറ്റിൻകര ഡിപ്പോയിലെ സൂപ്രണ്ടായായ മഹേശ്വരിയമ്മ ആണ് യാത്ര പാസ് കാണിക്കാതെ കണ്ടുക്ടറുമായി തർക്കമുടക്കിയത്. ഇരുവരും തമ്മില്‍ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് വിഭാഗമാണ് ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കുക. ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.
Viral Viral Topics പാസ് കാണിക്കില്ല, നീ പോയി പരാതി കൊടുക്ക്; വനിതാ കണ്ടക്ടറോട് തർക്കിച്ചു സൂപ്രണ്ട്; വീഡിയോ