മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് അനുശ്രീ. തന്റെതായ അഭിനയം കൊണ്ട് പ്രേക്ഷക മനസിൽ ഇടംപിടിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് എത്തുന്നത്. അഭിനയശൈലിയും സംസാരവുമെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലുള്ളതാണ്.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോകൾ ഒക്കെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. പാളയം മാർക്കറ്റിന് നടുവിൽ വെച്ചെടുത്ത താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. പാളയം മാർക്കറ്റിന് ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Image.1
Image.2
Image.3
Image.4
Image.5
Image.6