ചില കഥാപാത്രങ്ങളുടെ പിന്മാറ്റവും പുതിയ കഥാപാത്രങ്ങളുടെ എൻട്രിയും ഒക്കെ മലയാള ടെലിവിഷൻ മേഖലയിൽ സർവ്വ സാധാരണമാണ്. പക്ഷെ തങ്ങളുടെ പ്രിയ കഥാപത്രങ്ങൾ ആണ് പിന്മാറുന്നത് എങ്കിൽ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശയാകും ഉണ്ടാക്കുക. അത്തരത്തിൽ പ്രേക്ഷകരെ നിരാശരാക്കികൊണ്ട് പാതി വഴിയിൽ കഥാപാത്രങ്ങളെ ഉപേക്ഷിച്ച താരങ്ങളെ പരിചയപ്പെടാം.
ജൂഹി റുസ്തഗി
ഉപ്പും മുളകിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ലച്ചുവിനെ അവതരിപ്പിച്ചിരുന്നത് ജൂഹി റുസ്തഗി ആണ്. താരത്തിന്റെ പോടുന്നിനെയുള്ള പിന്മാറ്റം പരമ്പരയെ തന്നെ ഏറെ ബാധിച്ചിരുന്നു. ആദ്യം പിന്മാറ്റം പരസ്യമായി പറയാതിരുന്ന ജൂഹി ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ടാണ് പിന്മാറ്റവിവരം പരസ്യമായി പ്രഖ്യാപിച്ചത്.
ദർശന
കറുത്തമുത്തിലെ ഗായത്രി എന്ന കട്ട വില്ലത്തിക്ക് ശേഷം സുമംഗലി ഭവയിലെ ദേവി ആയി എത്തിയ താരമാണ് ദർശന ദാസ്. സുമംഗലി ഭവിയിൽ ദേവിയായി തിളങ്ങി നിൽക്കവെയാണ് അതേ സീരിയലിലെ സഹ സംവിധയകൻ അനൂപുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം പരമ്പരയിൽ നിന്നും പിന്മാറിയ ദർശന ഇപ്പോൾ മൗനരാഗത്തിൽ വില്ലത്തിയുടെ വേഷത്തിൽ ആണ് എത്തുന്നത്.
അവന്തിക മോഹൻ
പ്രിയപ്പെട്ടവൾ സീരിയലിലെ പ്രിയ നായികയായ അവന്തിക മോഹൻ, പിന്മാറിയ വിവരം ഇൻസ്റ്റയിലൂടെയാണ് അറിയിക്കുന്നത്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ താരത്തിന് കേരളത്തിൽ നടക്കുന്ന ഷൂട്ടിങ്ങിലേക്ക് വന്നു പോകാൻ നിലവിലെ ലോക് ഡൗൺ സാഹചര്യങ്ങൾ ബുദ്ധിമുട്ടായതിനെ തുടർന്നാണ് അവന്തിക പരമ്പരയിൽ നിന്നും പിന്മാറിയത്.
ഐശ്വര്യ
തൃച്ഛംബരത്തെ അഖിലാണ്ഡേശ്വരി ആയി ഐശ്വര്യയക്ക് ഹൃദയത്തിലാണ് പ്രേക്ഷകർ നൽകിയത്. എന്നാൽ അടുത്തിടെ പ്രേക്ഷകർക്ക് ഏറെ നിരാശ നൽകിക്കൊണ്ടാണ് പരമ്പരയിൽ നിന്നും ഐശ്വര്യ പിന്മാറുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ താരത്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കും തിരികെ നാട്ടിലേക്കും എത്താൻ നിലവിലത്തെ സാഹചര്യം അനുവദിക്കാതെ വന്നതാണ് പിന്മാറ്റത്തിന് പിന്നിൽ.