‘പാടിയുറക്കാൻ യച്ചി വന്നല്ലോ’; ‘പണി പാളീലോ’ പാടി ഞെട്ടിച്ച് പാറുക്കുട്ടി; വൈറലായി വീഡിയോ

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ കുട്ടിത്താരമാണ് പാറുക്കുട്ടി എന്ന അമേയ. നടൻ നീരജ് മാധവ് പാടി വൈറലാക്കിയ ‘പണി പാളി’ എന്ന പാട്ടാണ് പാറുക്കുട്ടി പാടിയിരിക്കുന്നത്.

മൊബൈൽ നോക്കിയുള്ള പാറുക്കുട്ടിയുടെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ജനിച്ച് നാലു മാസമായപ്പോഴാണ് പാറുക്കുട്ടി ആദ്യമായി സീരിയലിലെത്തുന്നത്. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗാ ലക്ഷ്മിയുടേയും രണ്ടാമത്തെ മകളാണ് അമേയ.

വീട്ടിലെ വിളിപ്പേര് ചക്ക് എന്നാണെങ്കിലും സീരിയലിലെ ‘പാറുക്കുട്ടി’ ആണ് ഇപ്പോൾ നാട്ടിലും ഹിറ്റായ പേര്.

Previous articleകു‍ഞ്ഞോമനയുടെ വരവ് കാത്ത് പേർളി; ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പുറത്തുവിട്ട് പേർളി
Next articleജയരാജനും മാധ്യമപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോരാട്ടം, ഇടയിൽ കയറി വന്ന കുഞ്ഞു മാവേലി; വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here